2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

കേണല്‍ കത്തിരിക്ക

ഇതൊരു കൊച്ചു കഥ ...അല്ല സംഭവം കുറച്ചു മസാല ചേര്‍ത്ത് വരട്ടിയത്!
ഇഷ്ടിക കഥയിലെ മനുവിനെ ഓര്മ ഉണ്ടല്ലോ ,ഓര്മ മാര്‍ബിള്‍ അല്ല  ട്ടോ .എന്താ  പറയുക മൊത്തം ബ്രാന്‍ഡ്‌ ചെയ്തു ചെയ്തു ഇപ്പൊ ഒന്നും മലയാളത്തില്‍ പറയാന്‍ പറ്റാണ്ടായി.ഈയിടെ കല്യാണത്തിന് മണ്ഡപത്തില്‍  നിറപറ വേണം എന്ന്‌ പറഞ്ഞപ്പോ ..മട്ട അരിയാണോ അതോ കറി പൌഡര്‍ ആണോ എന്ന്‌  എന്‍റെ വകയില്‍ ഒരു ബന്ധുവിനോട് പണിക്കാരന്‍ തിരിച്ചു ചോദിച്ചുവത്രെ!!!
ഇടയ്ക്കു മനുവിന്റെ വീട്ടില്‍ പഠിക്കാന്‍ എന്ന പേരില്‍ പോയി അവന്റെ സൈക്കിള്‍ ചവിട്ടുക വില കൂടിയ കളിപ്പാട്ട്ങ്ങളൊക്കെ എടുത്തു പണിതു നശിപ്പിക്കുക തുടങ്ങിയ കലാ പരിപാടികളൊക്കെയുണ്ട്.മൂന്നര കൂട്ടത്തിലെ അര എന്നെ സപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ വരുത്തി വയ്ക്കുന്ന നാശത്തിന്റെ ഒക്കെ ഉത്തരവാദിത്വം മുഴുവന്‍ മനുവിന്റെ തലയില്‍  ആയിരിക്കും. 
ഇടയ്ക്കു മനുവിന്റെ വീട്ടില്‍ നിന്ന് തന്നെ പുട്ടടിച്ചു വൈകീട്ട് വരെ കലാ(പ) പരിപാടികള്‍ അങ്ങനെ നിര്‍ബാധം തുടരുകയും ചെയ്യും.
ഒരിക്കല്‍ ഉച്ചക്ക് അവരുടെ കൂടെ ചോറ്ഉണ്ണാന്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് മനു ഒച്ചയിട്ടു "ഓ...ഇന്നും കേണല്‍ ഫ്രൈ ആണോ...എനിക്കെങ്ങും വേണ്ട.." ടോംസ് കോമിക്സ് ഇല്‍ ബോബന്‍ ചാടിയാല്‍ കൂടെ മോളിയും കാണും എന്ന പോലെ നമ്മുടെ മൂന്നരയിലെ അര..ലെച്ചു  ഒപ്പം കൂവി വിളിച്ചു." നിച്ചും വേണ്ടാ ..കേണല് ഫ്രൈ !" ഞാന്‍ അന്തം വിട്ടു..കേണല്‍ ഫ്രൈ യോ..നോക്കുമ്പോള്‍ പാവം കത്തിരിക്ക മെഴുക്കു  പുരട്ടി ആണ് പ്രതി !
മനുവിന്റെ പപ്പാ പണ്ട് പട്ടാളത്തില്‍ മേജര്‍ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്.പട്ടാളക്കാരൊക്കെ പച്ചക്കറിയെയും ചോറിനെയും ഇങ്ങനെ മേജര്‍ ,കേണല്‍,ശിപായി എന്നൊക്കെയാണോ വിളിക്കുക !!!!
മിഴുക്കസ്യാന്നു ഇരിക്കണ എന്നെ കണ്ടു പാവം    തോന്നീട്ടോഎന്തോ..ലെച്ചുവിന്റെ പപ്പാ കാര്യം പറഞ്ഞു തുടങ്ങി...  " ഹ..ഹ..അതേയ് പണ്ട് ഞാന്‍ ജലന്ധറില്‍ ആര്‍മിയില്‍ ഉള്ളപ്പോ എന്‍റെ മേലധികാരി ഒരു കേണല്‍ ഡിന്നറിനു വന്നു.പുള്ളിക്കാരന് ബൈന്ഗന്‍ ഫ്രൈ വലിയ ഇഷ്ടമാണ്..(എന്ന്വച്ചാ കത്തിരിക്ക...ന്നെ പട്ടാളക്കാരന്റെ ഹിന്ദി ഹേ.!!!!.) ഭയ്സാബ് അബ്കോ മാലൂം ഹേ യെ ബൈന്ഗന്‍ അല്ലര്‍ജി  ഓര്‍ കാസ് ഓര്‍..കിന്‍ കിന്‍ കെ ലിയെ അച്ച്ഹാ ഹേ " ...( കാര്യം എന്താണെന്നു ഒരു കുന്തവും മനസ്സിലായില്ല  എനിക്ക്, എന്നാലും ഏതോ ഒരു  കിന്‍ കിന്‍ ന്റെ അച്ഛനെ കുറിച്ചാണ് പറയുന്നതെന്ന് മാത്രം മനസ്സിലായി..ചൈന യുടെ അതിര്‍ത്തിയിലുള്ള ആള്‍ ആയിരിക്കാം ഈ കിന്‍ കിന്‍ !!പട്ടാളമല്ലേ !)...
ലെച്ചുവിന്റെ അമ്മ ഇടയ്ക്കു കയറി ..."സര്‍ദാര്‍ജിക്ക്‌ കത്തിരിക്ക വല്ല്യ ഇഷ്ടമാണെന്ന് മനസ്സിലായപ്പോ ഇങ്ങേരും തുടങ്ങി കത്തിരിക്ക പുരാണം.കത്തിരിക്ക ഇല്ലന്ഗില്‍ ലോകമേ വേസ്റ്റ് എന്ന മട്ടിലായിരുന്നു പിന്നെ കാര്യങ്ങളുടെ പോക്ക്...!!
പക്ഷെ അടുത്ത മാസം സര്‍ദാര്‍ജിക്ക്‌ ട്രാന്‍സ്ഫര്‍ ആയി.പകരം വന്ന ഒരു കേണല്‍ ശര്‍മ സാബിനെയും ഇങ്ങേരു ഡിന്നറിനു വിളിച്ചു.സാമ്പാര്‍ മുതല്‍ അവിയല്‍ തുടങ്ങി സകലത്തിലും കത്തിരിക്ക മയം. ശര്‍മ സാബിനാകട്ടെ ഈ സാധനം കണ്ണിനു നേരെ കണ്ടു കൂടാ.കഴിഞ്ഞ ജന്മം കത്തിരിക്ക തൊണ്ടയില്‍ കുടുങ്ങി മരിച്ച പോലുള്ളത്ര ദേഷ്യം!!  " ക്യാ ഹേ യെ റാംചന്ദര്‍ !!? യെ ബൈന്ഗന്‍ ക്യാ കോയീ ആദമീ ഖാനെക്കാ ചീസ് ഹേ ?"ശര്‍മാജി ദേഷ്യം മറച്ചു വച്ചില്ല ..മനുഷ്യര്‍ ആരെങ്കിലും ഇത് തിന്നുമോ എന്നാണ് ചോദ്യം !!  " ശരിയാ ആ കുക്കിന്റെ  പണിയാ ..അവനിട്ട് ഞാന്‍ കൊടുക്കനുന്ട്...പിന്നെ കുക്കിനെ പറഞ്ഞ ചീത്ത യും കത്തിരിക്കയെ പറ്റി ഇങ്ങേരു പറഞ്ഞ തെറിയും ഒന്നും ഇവിടെ പിള്ളാരുടെ മുന്‍പില്‍ പറയാന്‍ കൊള്ളില്ല !" മനുവിന്റെ അമ്മക്ക് ചിരി അടക്കാന്‍ പറ്റുന്നില്ല ..
പെട്ടെന്നായിരുന്നു മനുവിന്റെ  ചോദ്യം " പപ്പാ...ഹിപ്പോക്രാറ്റ് ആണല്ലേ ?" (അല്ലെങ്ങിലുംമനു ഇങ്ങനെയാണ്...ഇടയ്ക്കു പെട്ടെന്ന് ഒടുക്കത്തെ ഇന്ഗ്ലീഷ്‌ പറയാന്‍ തുടങ്ങും. സമയത്തിനും സന്ദര്‍ഭത്തിനും ഒപ്പിച്ചു ഓന്തിനെ പോലെ അഭിപ്രായം മാറുന്ന ആള്‍ എന്നാണ് അതിനു അര്‍ഥം എന്ന്‌ അവന്‍ തന്നെയാണ് പറഞ്ഞു തന്നത് ) 
പീക്കിരി ലെച്ചു കസേരയുടെ മേലെ ചാടിക്കേറി കൂവി വിളിച്ചു ഷേം..ഷേം ..പപ്പാ..ഹിപ്പോക്രാറ്റ്"
അടുത്ത നിമിഷം ചോറ് തൊണ്ടയില്‍ കുടുങ്ങി ഖോ ഖോ എന്ന്‌ ചുമ തുടങ്ങി ..മുന്‍പേ തന്നെ ഉണ്ടക്കണ്ണി ആയ പീക്കിരിയുടെ കണ്ണ് ഒന്ന് കൂടി മിഴിഞ്ഞു ...ചുവന്നു വെള്ളം വന്നു!! കയ്യില്‍ വയറു വരും വിധം കമിഴ്ത്തി കിടത്തി പുറത്ത്‌ രണ്ടു കൊട്ടും തട്ടുമൊക്കെ കൊടുത്തു ചോറിനെയും ലച്ചുവിനെയും രണ്ടു വഴിക്കാക്കിയ ശേഷം മനുവിന്റെ പപ്പാ എന്നോട് ചോദിച്ചു.."നീ പറ ...ഞാന്‍ ഹിപ്പോക്രാറ്റ് ആണോ?" .....എനിക്ക് ചോറ് തൊണ്ടയില്‍ കുടുങ്ങാതെ തന്നെ കണ്ണ് തള്ളി ...(ഹിപ്പോക്രാറ്റ് ന്റെ അര്‍ഥം അറിയഞ്ഞിട്ടാനേയ്) 
പപ്പാ തന്നെ അതിനു സമാധാനം പറഞ്ഞു " എടാ മനൂ ഞാന്‍ ഒരു പട്ടാളക്കാരനാ....അന്ന് സര്‍ദാര്‍ജി ആയിരുന്നു എന്‍റെ കേണല്‍ അഥവാ മേലധികാരി..പിന്നെ ശര്മാ സാബും...അല്ലാതെ കത്തിരിക്ക ഒരിക്കലും എന്‍റെ കേണല്‍ ആയിരുന്നിട്ടില്ല...മനസ്സിലായോ ??" മനു തലയാട്ടി..."അതോണ്ട് കത്തിരിക്ക കേണലിന് നല്ലതെന്ഗില്‍ നല്ലത്..പൊട്ട എങ്കില്‍ എനിക്കും മഹാ പൊട്ട അല്ലേ? " മിടുക്കന്‍ ! അപ്പൊ വിവരം ഉണ്ട് !! പപ്പാ അവന്റെ പുറത്ത്‌ തട്ടി...
അപ്പോളും എനിക്ക് സത്യത്തില്‍ കാര്യം മുഴുവന്‍ പിടികിട്ടിയിരുന്നില്ല. പക്ഷെ ഇപ്പൊ മനസ്സിലായി തുടങ്ങിയപ്പോള്‍ ഇടയ്ക്കു ഞാനും പറയും .."കത്തിരിക്ക എന്‍റെ കേണല്‍ അല്ല "
 

-

8 അഭിപ്രായങ്ങൾ:

  1. ഹ! ഹ!!

    അതു കൊള്ളാം.

    "കത്തിരിക്ക എന്‍റെ കേണല്‍ അല്ല !"

    മറുപടിഇല്ലാതാക്കൂ
  2. ഈ എഗ്ഗ് പ്ലാന്റ് തോരന്‍ എനിക്ക് വളരെ ഇഷ്ടമായി ( അമേരിക്കയില്‍ അതിനെ എഗ്ഗ് പ്ലാന്റ് എന്നാണെ പറയുക ;) )

    മറുപടിഇല്ലാതാക്കൂ
  3. ഞാനും കേണല്‍ ശര്‍മ സാബും ഒരേ ടൈപ്പ് ആണ്....അതു കൊണ്ട് കത്തിരിക്ക എന്‍റെ കേണല്‍ അല്ല....

    മറുപടിഇല്ലാതാക്കൂ
  4. ഞാനും കേണല്‍ ശര്‍മ സാബും ഒരേ ടൈപ്പ് ആണ്....അതു കൊണ്ട് കത്തിരിക്ക എന്‍റെ കേണല്‍ അല്ല....

    മറുപടിഇല്ലാതാക്കൂ
  5. @ bijith -ഒന്ന് രണ്ടു തവണ അമേരിക്കേല്‍ പോയി വന്ന ശേഷം ഇവന്‍ ഇങ്ങനെയാ..പഴയ പട്ടാളക്കാര്‍ പറയും പോലെ പണ്ട് ഞാന്‍ ലഡാക്കില്‍ ഉള്ളപ്പോ ഇതിനു അങ്ങനെയാ പറയുക എന്ന മട്ട്
    lemichi -ഞാന്‍ പട്ടാളത്തില്‍ അല്ലല്ലോ.അതുകൊണ്ട് കേണലിനെ പേടിക്കണ്ട ..എനിക്ക് കഴിക്കാം.കഴിച്ചിട്ടുണ്ട്.സമാധാനമായോ?
    ആരതി - പുള്ളിക്ക് പക്ഷെ അതിഷ്ടമാ ..എന്ത് ചെയ്യും??

    മറുപടിഇല്ലാതാക്കൂ
  6. "ഏതോ കിന്‍ കിന്‍ ന്റെ അച്ഛനാണെന്നു മനസിലായി"
    ഭയങ്കരന്‍
    ചിരിപ്പിച്ചു :)

    മറുപടിഇല്ലാതാക്കൂ